< Back
India
Akhilesh Yadav hugs Rajani kanth
India

'ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ ആളുകൾ ആലിംഗനം ചെയ്യുന്നു'; രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഖിലേഷ് യാദവ്

Web Desk
|
20 Aug 2023 12:55 PM IST

രജനീകാന്ത് യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ന്യൂഡൽഹി: സൂപ്പർ താരം രജനീകാന്തിനെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഹൃദയങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ആളുകൾ ആലിംഗനം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് അഖിലേഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

രജനീകാന്ത് യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് രജനിയെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്തത്. മൈസൂരുവിൽ എഞ്ചിനീയറിങ് പഠനകാലം മുതൽ രജനിയെ പരിചയമുണ്ടെന്നും കഴിഞ്ഞ ഒമ്പതു വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്നും അഖിലേഷ് പറഞ്ഞു.

ശനിയാഴ്ചയാണ് രജനീകാന്ത് മുഖ്യമന്ത്രിയുടെ വസതിയിലെത്തി യോഗി ആദിത്യനാഥിനെ കണ്ടത്. തന്റെ പുതിയ സിനിമയായ ജയിലറുടെ പ്രമോഷനായാണ് താരം വെള്ളിയാഴ്ച ലഖ്‌നോവിലെത്തിയത്. ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യക്കൊപ്പമാണ് താരം സിനിമ കണ്ടത്.

Similar Posts