< Back
India
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിക്കില്ല
India

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിക്കില്ല

Web Desk
|
1 Nov 2021 5:08 PM IST

തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയ ലോക്​ ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ്​ വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായാണ് തീരുമാനം.

തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയ ലോക്​ ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ്​ വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്​ മുമ്പ്​ തന്നെ പ്രാദേശിക പാർട്ടികളെ ഒപ്പംകൂട്ടുന്ന തിരക്കിലാണ് എസ്.പി.

തെരഞ്ഞെടുപ്പില്‍ എസ്.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായിരിക്കും അഖിലേഷ് എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നു. നിലവില്‍ അസംഗഢില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അഖിലേഷ്. അതേസമയം തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് വിജയം നേടാനായാല്‍ ഉപരിസഭയുള്ള ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായോ ഉപതെര‍ഞ്ഞെടുപ്പിലൂടെയോ നിയമസഭാ അംഗമായോ അഖിലേഷിന് മുഖ്യമന്ത്രിയാനാകും.

അതേസമയം പാർട്ടികൾക്കുള്ളിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ അടുത്തിടെ ആറ്​ വിമത ബി.എസ്​.പി എം.എൽ.എമാരും ഒരു ബി.ജെ.പി എം.എൽ.എയും സമാജ്​വാദി പാർട്ടിയിൽ ചേർന്നിരുന്നു. ലഖ്‌നൗവിൽ നടന്ന പരിപാടിക്കിടെയാണ്​ ഏഴുപേരും എസ്​.പിയിൽ ചേർന്നത്​. ബി.എസ്​.പിയിലെ ആറ്​ വിമത എം.എൽ.എമാരെയും നേരത്തേ സസ്പെൻഡ്​ ചെയ്​തിരുന്നു. എസ്​.പി അധ്യക്ഷന്‍റെ സാന്നിധ്യത്തിലായിരുന്നു ഏഴുപേരുടെയും പാർട്ടി പ്രവേശനം.

Similar Posts