< Back
India
ക്യാമ്പസിനകത്ത് രാസവസ്തുക്കളോ സ്ഫോടക വസ്തുക്കളോ സൂക്ഷിച്ചിരുന്നില്ല; ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല
India

'ക്യാമ്പസിനകത്ത് രാസവസ്തുക്കളോ സ്ഫോടക വസ്തുക്കളോ സൂക്ഷിച്ചിരുന്നില്ല'; ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല

Web Desk
|
12 Nov 2025 6:36 PM IST

സ്ഫോടനത്തിൽ സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർവകലാശാല വിസി ഭൂപീന്ദർ കൗർ ആനന്ദ് പ്രസ്താവനയിലൂടെ അറിയിച്ചു

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല. സ്ഫോടനത്തിൽ സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർവകലാശാല വിസി ഭൂപീന്ദർ കൗർ ആനന്ദ് പ്രസ്താവനയിലൂടെ അറിയിച്ചു. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു.

സർവ്വകലാശാലയിൽ ദേശീയ അന്വേഷണ ഏജൻസിയുടെയും ജമ്മുകശ്മീർ പൊലീസിന്റെയും പരിശോധന തുടരുന്നതിനിടെയാണ് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് ഫലാഹ് സർവകലാശാല അറിയിച്ചത്. ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല.

വിദ്യാർഥികളുടെ പരിശീലനത്തിന് മാത്രമാണ് സർവകലാശാല ലാബുകൾ ഉപയോഗിക്കുന്നത്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും സർവകലാശാല അറിയിച്ചു. സർവകലാശാലയിൽ പൊലീസ് പരിശോധന തുടരുകയാണ്. ഇതുവരെ 70 പേരെയാണ് ചോദ്യം ചെയ്തത്. ആശുപത്രിയിലെ ആർക്കെങ്കിലും ഭീകര പ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചു എന്ന് പറയുന്ന ഫരീദാബാദിലെ ഫത്തേർപൂർ തഗായിലെ കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.

Similar Posts