< Back
India
രാഷ്ട്രീയ പാർട്ടികളെ അടക്കം സമൂഹത്തിന്റെ എല്ലാ തൂണുകളെയും ഭയം പിടികൂടിയിരിക്കുന്നു: പി.ചിദംബരം
India

രാഷ്ട്രീയ പാർട്ടികളെ അടക്കം സമൂഹത്തിന്റെ എല്ലാ തൂണുകളെയും ഭയം പിടികൂടിയിരിക്കുന്നു: പി.ചിദംബരം

Web Desk
|
19 Nov 2022 8:02 PM IST

തങ്ങളും കുടുംബവും അപമാനിക്കപ്പെടുമോ എന്ന ഭയത്താൽ നിരവധി ആളുകൾ ഒരു പാർട്ടിയിൽനിന്ന് മറ്റൊന്നിലേക്ക് മാറുകയാണെന്നും ചിദംബരം പറഞ്ഞു.

മുംബൈ: രാഷ്ട്രീയ പാർട്ടികളെ അടക്കം സമൂഹത്തിന്റെ എല്ലാ തൂണുകളെയും ഇന്ന് ഭയം പിടികൂടിയിരിക്കുന്നുവെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ എന്ന ആശയത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും രാജ്യത്ത് വ്യാപകമായ ഭീതി നിലനിൽക്കുന്നുണ്ടെന്നും ചിദംബരം പറഞ്ഞു. 'സാഹിത്യ ആജ്തക് 2022' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെന്ന ആശയത്തിന് കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് ജനങ്ങൾ ആശങ്കാകുലരാവുകയും ചിന്തിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷെ രാജ്യത്ത് വലിയ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്-ചിദംബരം പറഞ്ഞു.

തങ്ങളും കുടുംബവും അപമാനിക്കപ്പെടുമോ എന്ന ഭയത്താൽ നിരവധി ആളുകൾ ഒരു പാർട്ടിയിൽനിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. യു.പി.എ സർക്കാർ അധികാരത്തിലിരുന്ന കാലത്ത്‌ ഇന്ത്യയെ തകർക്കുന്ന ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല. ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ച, ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിച്ച, ഇന്ത്യയിലെ കായികരംഗത്തെ ദ്രോഹിക്കുന്ന തെറ്റുകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് ഭരണ പരാജയങ്ങളാണ്. പക്ഷേ, ഇന്ത്യക്ക് നാശമുണ്ടാക്കുന്ന ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല-ചിദംബരം പറഞ്ഞു.

Similar Posts