< Back
India
മഹാരാഷ്ട്രയിൽ എല്ലാ ആരാധനാലയങ്ങളും ഒക്ടോബർ ഏഴിന് തുറക്കും
India

മഹാരാഷ്ട്രയിൽ എല്ലാ ആരാധനാലയങ്ങളും ഒക്ടോബർ ഏഴിന് തുറക്കും

Web Desk
|
24 Sept 2021 9:47 PM IST

നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് ഒക്ടോബർ 7

കോവിഡ് മഹാമാരി മൂലം അടച്ച മഹാരാഷ്ട്രയിലെ എല്ലാ ആരാധനാലയങ്ങളും ഒക്ടോബർ ഏഴിന് തുറക്കും. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ആരാധനാലയങ്ങൾ തുറക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമാണ് ഒക്ടോബർ 7 .

" നവരാത്രിയുടെ ഒന്നാം ദിനമായ ഒക്ടോബർ ഏഴ് മുതൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് എല്ലാ ആരാധനാലയങ്ങളും തുറക്കും. " മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രങ്ങൾ തുറക്കാത്തതിൽ സംസ്ഥാന സർക്കാർ ബി.ജെ.പിയിൽ നിന്നും ശക്തമായ പ്രതിഷേധം നേരിട്ടുവരികയായിരുന്നു.

മഹാരാഷ്ട്രയിലെ സ്‌കൂളുകൾ ഒക്ടോബർ നാല് മുതൽ തുറക്കാനും തീരുമാനമായി. അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളാണ് തുറക്കുകയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്‌വാദ് പറഞ്ഞു. കോവിഡ് വ്യാപനം കുറവുള്ള ഇടങ്ങളിലാകും സ്‌കൂളുകൾ തുറക്കുക.

Similar Posts