< Back
India

India
സവർക്കറെ അപമാനിച്ചെന്ന കേസ്; രാഹുൽ ഗാന്ധി ഹാജരാകണമെന്ന് അലഹബാദ് ഹൈക്കോടതി
|4 April 2025 3:23 PM IST
സമന്‍സ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി തള്ളി
ന്യൂഡൽഹി: സവർക്കറെ അപമാനിച്ചെന്ന കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹാജരാകണമെന്ന് അലഹബാദ് ഹൈക്കോടതി. ലഖ്നൗ കോടതിയുടെ സമന്‍സിനെതിരെയായിരുന്നു ഹരജി. സമന്‍സ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
രാഹുലിന് ലഖ്നൗ കോടതിയെതന്നെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് രാഹുലിന് ലക്നൗ കോടതി സമന്‍സ് അയച്ചത്. സമന്‍സ് ലഭിച്ചിട്ടും രാഹുല്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് കോടതി നേരത്തെ പിഴയിട്ടിരുന്നു.
2022ലെ ഭാരത് ജോഡോ യാത്രയിലാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ച് രംഗത്തുവന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളതെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു.