< Back
India
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി
India

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

Web Desk
|
3 Aug 2022 11:59 PM IST

ഹാത്രസ് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്

ഡൽഹി: 22 മാസമായി തടവിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ആണ് തള്ളിയത്. ഹാത്രസ് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്.

യുഎപിഎ പ്രകാരം അന്നുമുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്. പിന്നീട് ഉത്തർപ്രദേശ് പൊലീസ് രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി.2021 ജൂലൈയിൽ കാപ്പന്റെ ജാമ്യാപേക്ഷ മഥുരയിലെ സെഷൻസ് കോടതി തള്ളിയിരുന്നു.



Similar Posts