< Back
India
അവിഹിത ബന്ധമെന്ന് ആരോപണം: ഛത്തീസ്ഗഢിൽ പുരുഷനെയും യുവതിയെയും നഗ്നരാക്കി നടത്തി
India

അവിഹിത ബന്ധമെന്ന് ആരോപണം: ഛത്തീസ്ഗഢിൽ പുരുഷനെയും യുവതിയെയും നഗ്നരാക്കി നടത്തി

Web Desk
|
14 Jun 2022 10:06 PM IST

സംഭവത്തിൽ യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിനായി പൊലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ

റായ്പൂർ: അവിഹിത ബന്ധം ആരോപിച്ച് വിവാഹിതനായ പുരുഷനെയും യുവതിയെയും നഗ്‌നരാക്കി ഗ്രാമത്തിലൂടെ നടത്തിയതായി പരാതി. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ യുരിന്ദബേഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ ജൂൺ 11നാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിനായി പൊലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഭാര്യ മറ്റൊരു സ്ത്രീയോടൊപ്പം ഭർത്താവിനെ കണ്ടതോടെ ബന്ധുക്കളടക്കം ചിലരെ വിളിക്കുകയും ഇവർ ഇരുവരെയും നഗ്‌നരാക്കി പ്രദേശത്തുകൂടി നടത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Similar Posts