< Back
India

India
പിഎഫ്‌ഐ ബന്ധമെന്ന് ആരോപണം: സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് ഷുഐബ് കസ്റ്റഡിയിൽ
|7 May 2023 4:56 PM IST
പിഎഫ്‌ഐ ബന്ധം ആരോപിച്ച് ഉത്തർപ്രദേശ് തീവ്രവാദ സേന ഇന്ന് 14 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
ന്യൂഡൽഹി: പിഎഫ്‌ഐ ഐ ബന്ധം ആരോപിച്ച് ഉത്തർപ്രദേശിൽ സാമൂഹ്യ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഭിഭാഷകൻ കൂടിയായ മുഹമ്മദ് ഷുഐബ് ആണ് കസ്റ്റഡിയിൽ. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ് കസ്റ്റഡിയിലെടുത്തത്.
പിഎഫ്‌ഐ ബന്ധം ആരോപിച്ച് ഉത്തർപ്രദേശ് തീവ്രവാദ സേന ഇന്ന് 14 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാവിലെ 7.15ഓട് കൂടി ആറംഗ പൊലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് ഷുഐബിന്റെ ഭാര്യ പറയുന്നത്. മീററ്റ്, ലഖ്‌നൗ അടക്കമുള്ള ഏഴോളം സ്ഥലങ്ങളിൽ പിഎഫ്‌ഐയുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനകൾ നടന്നു. പിഎഫ്‌ഐ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
updating