< Back
India
പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍; പ്രഖ്യാപനം നാളെ
India

പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍; പ്രഖ്യാപനം നാളെ

Web Desk
|
26 Oct 2021 1:04 PM IST

നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കെയാണ് അമരീന്ദർ സിങ് പുതിയപാർട്ടി പ്രഖ്യാപിക്കുന്നത്

പഞ്ചാബ് മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തന്‍റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ നടത്തും. നാളെ 11 മണിക്കാണ് പ്രഖ്യാപനം. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെയാണ് അമരീന്ദർ സിങ് പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്. നാളെ ചണ്ഡീഗഢിൽ വച്ച് അമരീന്ദർ സിങ് മാധ്യമപ്രവർത്തകരെ കാണുമെന്നും പത്രസമ്മേളനത്തില്‍ വച്ച് പാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നും അമരീന്ദർ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ അറിയിച്ചു.

കഴിഞ്ഞ മാസമാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടർന്ന് കോൺഗ്രസ് വിട്ട അമരീന്ദർ സിങ് മറ്റു പാർട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമരീന്ദർ അറിയിച്ചു.

പഞ്ചാബിലെ കോൺഗ്രസ് നേതാവായിരുന്ന നവ്‌ജോത് സിങ് സിദ്ധുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസ് വിട്ടത്. സിദ്ധുവിനോടുള്ള വിയോജിപ്പുകൾ പരസ്യമായി പ്രഖ്യാപിച്ച അമരീന്ദർ സിങ് അദ്ദേഹത്തെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതിൽ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Similar Posts