< Back
India

India
ഡല്‍ഹി വഖ്ഫ് ബോര്‍ഡ് കേസ്; അമാനത്തുള്ള ഖാനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
|19 April 2024 7:02 AM IST
13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്ന് ഇ.ഡി അറിയിച്ചു
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്ന് ഇ.ഡി. ഡല്‍ഹി വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടാണ് അമാനത്തുള്ള ഖാനെ ഇ.ഡി ചോദ്യം ചെയ്തത് .
13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്ന് ഇ.ഡി അറിയിച്ചു. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തുവെന്ന് ആം ആദ്മി പാര്‍ട്ടി പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇ.ഡി വിശദീകരണം. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്നും അമാനത്തുള്ള ഖാന്‍ പറഞ്ഞു.