< Back
India

India
ചരണ്‍ ജീത് സിംഗിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ
|19 Sept 2021 9:32 PM IST
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദര്‍സിംഗ് രാജി വച്ചത്,
പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗിനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഞായറാഴ്ചയാണ് പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ ജീത് സിംഗ് അധികാരമേറ്റത്.
'പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രി ചരണ്‍ജീത് സിംഗിന് അഭിനന്ദനങ്ങള്‍. സംസ്ഥാനത്തിന്‍റെ അതിര്‍ത്തികളെ സുരക്ഷാ ഭീഷണികളില്‍ നിന്നൊക്കെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ'. അമരീന്ദര്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദര്‍ സിംഗ് രാജി വച്ചത്. അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 40 എം.എല്‍.എ മാര്‍ ഹൈക്കമാന്‍റിന് കത്തയച്ചിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് പാർട്ടിയില്‍ പുകഞ്ഞുകൊണ്ടിരുന്ന ആന്തരിക സംഘർഷങ്ങളാണ് അമരീന്ദര്‍ സിംഗിന്‍റെ രാജിയില്‍ കലാശിച്ചത്.