< Back
India
Amitabh Bachchan Tweets Bharat Mata Ki Jai Amid India Name Change Row
India

'ഭാരത് മാതാ കീ ജയ്'; ഇന്ത്യയുടെ പേര് മാറ്റുമെന്ന ചർച്ചകൾക്കിടെ അമിതാഭ് ബച്ചന്റെ ട്വീറ്റ്

Web Desk
|
5 Sept 2023 2:50 PM IST

ജി20 നേതാക്കൾക്ക് സെപ്തംബർ ഒമ്പതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മുംബൈ: പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുമെന്ന ചർച്ചകൾക്കിടെ പേര് മാറ്റത്തിന് പിന്തുണയുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. 'ഭാരത് മാതാ കീ ജയ്' എന്ന് ബച്ചൻ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ കൊടിയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തി. ബച്ചൻ ബി.ജെ.പിയിൽ ചേരാൻ പോകുന്നതിന്റെ സൂചനയാണെന്ന് ചിലർ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റണമെന്ന് നേരിട്ടുപറയാൻ എന്തുകൊണ്ടാണ് തന്റേടമില്ലാത്തതെന്ന് ചോദിക്കുന്നവരുമുണ്ട്.


സെപ്തംബർ 18 മുതൽ 22 വരെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. ഔദ്യോഗിക പ്രമേയത്തിലൂടെ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വിഷയത്തിൽ സർക്കാർ വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജി20 നേതാക്കൾക്ക് സെപ്തംബർ ഒമ്പതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നാണ് ഇതുവരെ രാഷ്ട്രപതിയുടെ ഔദ്യോഗിക രേഖകളിൽ ഉണ്ടായിരുന്നത്. ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിളാണ് രാജ്യത്തിന്റെ പേരിനെക്കുറിച്ച് പരാമർശിക്കുന്നത്. പേരുമാറ്റം സാധ്യമാകണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യേണ്ടി വരും.


Similar Posts