< Back
India

India
പഞ്ഞി മിഠായി കാട്ടി പ്രലോഭിപ്പിച്ച് എട്ട് വയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
|12 Aug 2024 4:57 PM IST
പ്രതിയെ അറസ്റ്റ് ചെയ്ത് പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു
ഭോപ്പാൽ: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത വഴിയോര കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം.
പഞ്ഞി മിഠായി വാഗ്‌ദാനം ചെയ്‌ത് കടക്കാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് അയാൾ കുട്ടിയെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് ഇയാൾ പെൺകുട്ടിക്ക് 20 രൂപ നൽകി. ഇത് കണ്ട കുട്ടിയുടെ അമ്മ അന്വേഷിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടി സംഭവം അറിയിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.