< Back
India
ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ എസ് ശർമിള റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
India

ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ എസ് ശർമിള റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Web Desk
|
22 Feb 2024 3:33 PM IST

ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടയാണ് കസ്റ്റഡിയിലെടുത്തത്

വിജയവാഡ: ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ എസ് ശർമിള റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് കസ്റ്റഡിയിലെടുത്തത്. വിജയവാഡയിൽ ചലോ സെക്രട്ടേറിയറ്റ് എന്ന പേരിൽ പ്രതിഷേധ സമരം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിർന്ന കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയോ വീട്ടുതടങ്കലിൽ ആക്കുകയോ ചെയ്തെന്ന് നേരത്തെ ശർമിള ആരോപിച്ചിരുന്നു. അറസ്റ്റും വീട്ട് തടങ്കലുമൊ​ഴിവാക്കാൻ കഴിഞ്ഞ ദിവസം വൈ എസ് ശർമിള പാർട്ടി ഓഫീസിലാണ് കിടന്നുറങ്ങിയത്.

തൊഴിലില്ലായ്മയും വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പാർട്ടി സെക്രട്ടേറിയറ്റ് മാർച്ച്. ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ ജഗൻ മോഹന്‍ റെഡ്ഡിക്കെതിരെ ശർമിളയുടെ സമരം വലിയ ചർച്ചയായിരുന്നു.വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ ജഗൻമോഹൻ റെഡ്ഡി പരാജയപ്പെട്ടെന്ന് ശർമിള പറഞ്ഞിരുന്നു.

Similar Posts