< Back
India
വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
India

വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Web Desk
|
1 May 2022 9:22 PM IST

എട്ട് മാസങ്ങൾക്ക് മുമ്പാണ് ബി ടെക് വിദ്യാർഥിനിയായ രമ്യയെ ഗുണ്ടൂരിൽ നടുറോഡിൽവെച്ച് ശശി കൃഷ്ണ കുത്തിക്കൊലപ്പെടുത്തിയത്.

അമരാവതി: ആന്ധ്രയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് 22 കാരിയായ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഗുണ്ടൂരിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗുണ്ടൂരിലെ മോട്ടോർ മെക്കാനിക്കായ ശശി കൃഷ്ണക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

എട്ട് മാസങ്ങൾക്ക് മുമ്പാണ് ബി ടെക് വിദ്യാർഥിനിയായ രമ്യയെ ഗുണ്ടൂരിൽ നടുറോഡിൽവെച്ച് ശശി കൃഷ്ണ കുത്തിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 36 സാക്ഷികളെ കേസിൽ വിസ്തരിച്ചു. ഒരാഴ്ചക്കകം കേസിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്തിരുന്നു. ഡിഎസ്പി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Related Tags :
Similar Posts