< Back
India
മണിപ്പൂരിൽ വീണ്ടും കൊലപാതകം; വെടിയേറ്റ സ്ത്രീയുടെ മുഖം വികൃതമാക്കിയ നിലയിൽ
India

മണിപ്പൂരിൽ വീണ്ടും കൊലപാതകം; വെടിയേറ്റ സ്ത്രീയുടെ മുഖം വികൃതമാക്കിയ നിലയിൽ

Web Desk
|
16 July 2023 9:09 AM IST

നാഗ സ്ത്രീയായ മാരിം ലൂസിയാണ് കൊല്ലപ്പെട്ടത്.

മണിപ്പൂർ: ഇംഫാലിൽ വീണ്ടും കൊലപാതകം. നാഗ സ്ത്രീയായ മാരിം ലൂസിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ സ്ത്രീയുടെ മുഖം വികൃതമാക്കി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് കൊലപാതകം. മാനസിക വി​ഭ്രാന്തിയുളള സ്ത്രിയെ ആണ് കൊലപ്പെടുത്തിയത്. രണ്ടാം തവണയാണ് ഇത്തരത്തിലുളള സംഭവം ഇംഫാലിൽ നടക്കുന്നത്. പ്രതികൾക്കായി പോലീസ് വീടുകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സ്ത്രികളെ പുറത്തു വെച്ച് കണ്ടാൽ വെടിവെച്ചു കൊല്ലുന്ന സമീപനമാണ് അക്രമികളുടെ ഭാ​ഗത്തു നിന്ന് ഉണ്ടാവുന്നത്. പോലീസ് ഉദ്യോ​ഗസ്ഥരെ തട്ടി കൊണ്ട് പോവാനുളള ശ്രമങ്ങളും വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ട്. ജനങ്ങൾ വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു. മാധ്യമത്തിലൂടെയും മറ്റും സമുദായങ്ങളെ ലക്ഷ്യംവെക്കുന്നത് അവസാനിപ്പിക്കണം. വ്യാജവാർത്തകൾ പങ്കുവെക്കരുതെന്നും സർക്കാർ. വിദ്വേഷ പ്രസംഗം സംഘർഷത്തിന് വഴിവെക്കുന്നതിനെ തുടർന്നാണ് നിർദേശം.

Similar Posts