< Back
India

India
ന്യൂസ് ക്ലിക്ക് കേസിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും നോട്ടീസ്
|5 Oct 2023 9:49 AM IST
അഭിശാർ ശർമ, പരൻജോയ് ഗുഹ താക്കൂർത്ത എന്നിവർക്കാണ് ഡൽഹി പൊലീസ് നോട്ടീസ് നൽകിയത്.
ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർക്ക് നോട്ടീസ്. അഭിശാർ ശർമ, പരൻജോയ് ഗുഹ താക്കൂർത്ത എന്നിവർക്കാണ് ഡൽഹി പൊലീസ് നോട്ടീസ് നൽകിയത്.
പരൻജോയ് താക്കുർത്തയെ ചൊവ്വാഴ്ചയും ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറുവരെയായിരുന്നു അന്ന് ചോദ്യം ചെയ്തത്. അമേരിക്കയിലുള്ള ഭാര്യാ സഹോദരനെ വിളിച്ചോ, സിഗ്നൽ മെസേജിങ് ആപ്പ് ഉപയോഗിക്കാറുണ്ടോ, കലാപ, സമര റിപ്പോർട്ടിങ് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്ന് പൊലീസ് താക്കുർത്തയോട് ചോദിച്ചത്.
ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം കേസെടുത്ത പൊലീസ് ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക് ഓഫീസ് പൂട്ടി സീൽ വെച്ചിരുന്നു.