< Back
India
Manipur,Massive Arms Cache,Manipur Police, Explosives Recovered,latest national news,മണിപ്പൂര്‍ ആയുധശേഖരം,മണിപ്പൂര്‍ പൊലീസ്
India

മണിപ്പൂരില്‍ ആയുധവേട്ട; റോക്കറ്റ് ലോഞ്ചറും ഗ്രനേഡുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പിടിച്ചെടുത്തു

Web Desk
|
8 July 2024 11:18 AM IST

ഇംഫാൽ ഈസ്റ്റിലാണ് കരസേനയും മണിപ്പൂർ പൊലീസും സംയുക്തമായി പരിശോധന നടത്തിയത്

ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധ ശേഖരം പിടികൂടി. റോക്കറ്റ് ലോഞ്ചർ, തോക്കുകൾ, ഗ്രനേഡുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പിടിച്ചെടുത്തു. ഇംഫാൽ ഈസ്റ്റിൽ നിന്ന് കരസേനയും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

70 എംഎം ഹെവി കാലിബർ ലോഞ്ചർ, രണ്ട് 9 എംഎം പിസ്റ്റളുകൾ, 12 ഗേജ് സിംഗിൾ ബാരൽ ഗൺ, ഇംപ്രൊവൈസ്ഡ് ഗ്രനേഡ് ലോഞ്ചർ, ആറ് ഗ്രനേഡുകൾ, രണ്ട് ട്യൂബ് ലോഞ്ചറുകൾ, വിവിധ തരം വെടിമരുന്നുകള്‍, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ആയുധശേഖരമാണ് പിടിച്ചെടുത്തെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നു. കണ്ടെടുത്ത ആയുധങ്ങള്‍ കൂടുതൽ അന്വേഷണത്തിനായി മണിപ്പൂർ പൊലീസിന് കൈമാറി.

Similar Posts