< Back
India

India
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു
|21 Oct 2022 12:45 PM IST
സംഭവസ്ഥലത്തേക്ക് ഗതാഗത സൗകര്യം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ സിങ്ങിങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്ററില്‍ എത്ര പേരുണ്ടായിരുന്നുവെന്നോ അവരുടെ അവസ്ഥയെന്തെന്നോ വ്യക്തമല്ല.
"രക്ഷാപ്രവർത്തനത്തിനായി ഒരു സംഘത്തെ അയച്ചിട്ടുണ്ട്. റോഡ് ഗതാഗത സൗകര്യം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏറെദൂരം നടന്നും ട്രക്ക് ചെയ്തും മാത്രമേ സംഭവ സ്ഥലത്ത് എത്താന്‍ കഴിയൂ. ദൌത്യസംഘം സ്ഥലത്ത് എത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ"- അപ്പർ സിയാങ്ങിലെ പൊലീസ് സൂപ്രണ്ട് ജുമർ ബസാർ പറഞ്ഞു.
ഈ മാസം ആദ്യം അരുണാചലിലെ തവാങ്ങിലും ഹെലികോപ്റ്റര്‍ അപകടമുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. 2010 മുതല്‍ അരുണാചല്‍ പ്രദേശില്‍ മാത്രം ആറ് ഹെലികോപ്റ്റര്‍ അപകടങ്ങളിലായി കൊല്ലപ്പെട്ടത് 40 പേരാണ്.