< Back
India
എ.എൽ.എച്ച് ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ച് സൈന്യം
India

എ.എൽ.എച്ച് ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ച് സൈന്യം

Web Desk
|
6 May 2023 10:21 AM IST

മെയ് നാലിന് ധ്രുവ് ഹെലികോപ്റ്റർ തകർന്നു വീണു സൈനികന് ജീവൻ നഷ്ടമായിരുന്നു

ഡൽഹി: എ.എൽ.എച്ച് ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത് സൈന്യം താൽക്കാലികമായി നിർത്തിവെച്ചു. മെയ് നാലിന് ധ്രുവ് ഹെലികോപ്റ്റർ തകർന്നു വീണ് സൈനികന് ജീവൻ നഷ്ടമായിരുന്നു ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത് നേരത്തെ നിർത്തിവച്ചിരുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ മറുവ നദിയുടെ തീരത്ത് മുൻകരുതൽ ലാൻഡിംഗ് നടത്തുന്നതിനിടെയാണ് ആർമി ഏവിയേഷൻ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ തകർന്നുവീണത്. രണ്ട് പൈലറ്റുമാരും ഒരു സാങ്കേതിക വിദഗ്ധനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പൈലറ്റുമാരുടെ നില തൃപ്തികരമാണ്.

മരിച്ച ഏവിയേഷൻ ടെക്‌നീഷ്യനെയും രണ്ട് പൈലറ്റുമാരെയും ഉധംപൂരിലെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

Similar Posts