< Back
India
Army vehicle crashes in Ladakh; No one is hurt, latest news malayalam ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
India

ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

Web Desk
|
11 Aug 2024 3:52 PM IST

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ശ്രീന​ഗർ: സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ലഡാക്കിലെ ന്യോമയിൽ വെച്ചാണ് കരസേനയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. 14 സൈനികരുമായി മറ്റൊരു ഭാ​ഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം.ഏത് തരത്തിലുള്ള അപകടമാണെന്നതടക്കമുള്ള ഔദ്യോ​ഗിക വിവരങ്ങൾ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

രണ്ടാഴ്ചക്ക് മുമ്പും ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സൈനിക പരീശീലനത്തിനിടെയാണ് സൈനിക വാഹനവും ടാങ്കറും ഉൾപ്പെടെ അപകടത്തിൽപ്പെട്ടത്. ജൂൺ 29ന് സൈനികർ ടാങ്കിൽ നദി മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു. അപകടം സംഭവിച്ച ഒരുമാസം പിന്നിടുമ്പോഴാണ് ലഡാക്കിൽ വച്ച് സൈനികർ സഞ്ചരിച്ച വാഹനം വീണ്ടും അപകടത്തിൽപ്പെടുന്നത്.

Similar Posts