< Back
India
ലഡാക്കിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഒൻപത് മരണം
India

ലഡാക്കിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഒൻപത് മരണം

Web Desk
|
19 Aug 2023 10:17 PM IST

ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ലഡാക്ക്: ലഡാക്കില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് മരണം. അപകടത്തിൽ ഒരു സൈനികന് പരിക്കേറ്റു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ലേയിലേക്ക് പോയ മൂന്നു ട്രക്കുകള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹത്തിലെ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 34 ജവാന്‍മാരും മൂന്നു ഓഫീസര്‍മാരും അടങ്ങിയ സംഘമാണ് ലേയിലേക്ക് പോയത്.


Similar Posts