< Back
India

India
അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി എതിരില്ലാതെ വിജയത്തിലേക്ക്
|27 March 2024 11:25 PM IST
കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താത്തതിനെ തുടർന്നാണ് ബി.ജെ.പിക്ക് ഏകപക്ഷീയ വിജയം സാധ്യമായത്.
ഇറ്റാനഗർ: അരുണാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി എതിരില്ലാതെ വിജയത്തിലേക്ക്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. കോൺഗ്രസ്, ജെ.ഡി.യു തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥികളെ നിർത്താത്തതിനെ തുടർന്നാണ് ബി.ജെ.പി വിജയമുറപ്പിച്ചത്.
നിലവിലെ മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കമുള്ള ബി.ജെ.പി സ്ഥാനാർഥികൾക്ക് എതിരാളികളില്ല. മാർച്ച് 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അതിന് ശേഷം ഇവരെ വിജയികളായി പ്രഖ്യാപിക്കും.
പെമ ഖണ്ഡുവിന് പുറമെ ജിക്കെ താകോ, ന്യാതോ ദുകോം, രതി ടെക്കി, മുത്ച്ചു മിതി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.