
അരുന്ധതി റോയിയുടെയും എ.ജി നൂറാനിയുടെയും അടക്കം 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ
|അരുന്ധതി റോയിയുടെ ‘ആസാദി’ എന്ന പുസ്തകമാണ് നിരോധിച്ചത്.
കശ്മീർ: അരുന്ധതി റോയിയുടെയും എ.ജി നൂറാനിയുടെയും അടക്കം 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മുകശ്മീർ ആഭ്യന്തര വകുപ്പ്.
ദേശസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂര്‍ണമായി നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
'വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ നിരോധിച്ചതെന്ന് ജമ്മുകശ്മീർ ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എ.ജി.നൂറാനി, അരുന്ധതി റോയ്, വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫർ സ്നെഡൻ എന്നിവരാണ് നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ രചയിതാക്കളിൽ ചിലർ.
അരുന്ധതി റോയിയുടെ ‘ആസാദി’ എന്ന പുസ്തകമാണ് നിരോധിച്ചത്. ഇന്ത്യയിലെ പ്രമുഖ ഭരണഘടനാ വിദഗ്ധനായിരുന്ന എ.ജി.നൂറാനി കശ്മീരിനെക്കുറിച്ചും ഇന്ത്യൻ യൂണിയനുമായുള്ള ഭരണഘടനാപരമായ ബന്ധത്തെക്കുറിച്ചും എഴുതിയ ‘ദ് കശ്മീർ ഡിസ്പ്യൂട്ട് 1947-2012’ എന്ന പുസ്തകമാണ് നിരോധിച്ചത്.
ബ്രിട്ടിഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീൽഡിന്റെ ‘കശ്മീർ ഇൻ കോൺഫ്ലിക്റ്റ് - ഇന്ത്യ, പാക്കിസ്ഥാൻ ആൻഡ് ദി അൺഎൻഡിങ് വാർ’ എന്ന പുസ്തകമാണ് നിരോധിച്ചത്.