< Back
India
കോണ്‍ഗ്രസ് ബിജെപിയോട് സന്ധി ചെയ്‌തു: കോണ്‍ഗ്രസ് നിലപാടില്‍ കടുത്ത വിമര്‍ശനവുമായി അരവിന്ദ് കെജ്‍രിവാൾ
India

'കോണ്‍ഗ്രസ് ബിജെപിയോട് സന്ധി ചെയ്‌തു': കോണ്‍ഗ്രസ് നിലപാടില്‍ കടുത്ത വിമര്‍ശനവുമായി അരവിന്ദ് കെജ്‍രിവാൾ

ലാൽകുമാർ
|
28 Feb 2026 1:12 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ കെജ്‌രിവാൾ രൂക്ഷവിമർശനം നടത്തിയിരുന്നു

‍ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയതിലെ കോണ്‍ഗ്രസ് നിലപാടില്‍ കടുത്ത വിമര്‍ശനവുമായി അരവിന്ദ് കെജ്‍രിവാൾ. ബിജെപിയോട് കോണ്‍ഗ്രസ് സന്ധി ചെയ്‌തെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.

വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഉടൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കും. കേജ്രിവാളിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ ഒട്ടും അതിശയിക്കാനില്ലെന്നും തെരഞ്ഞെടുപ്പിൻ മുമ്പ് ബിജെപി ചെയ്യുന്നതാണ് ഇതെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്താൻ കോൺഗ്രസിന്റെ എതിരാളികളെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടതെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

ഇതാണ് അരവിന്ദ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഏതെങ്കിലും മുതിര്‍ന്ന നേതാവ് ജയിലില്‍ പോയോ എന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. കോൺഗ്രസിന് ഇക്കാര്യത്തിൽ വളരെ വ്യക്തമായ നിലപാടുണ്ടെന്നും ഒരു കേസിലും ഞങ്ങൾ കരയുകയില്ലെന്നും കോൺഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു.

കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ കെജ്‌രിവാൾ രൂക്ഷവിമർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആം ആദ്മി പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

Similar Posts