< Back
India

India
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാനുള്‍പ്പെടെ മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി
|7 Oct 2021 4:00 PM IST
അതിനിടെ കേസ് കെട്ടിച്ചമച്ചതാണെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി
മുംബൈയില്‍ ആഡംബരകപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയകേസില്‍ ആര്യന്‍ ഖാനുള്‍പ്പെടെ മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇതുവരെ പതിനെട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്.
അതിനിടെ കേസ് കെട്ടിച്ചമച്ചതാണെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപി നേതാവ് മനീഷ് ഭാനുശാലി പ്രതികരിച്ചു.