< Back
India
ആര്യന്‍ ഖാന്‍ കപ്പലിലേ ഉണ്ടായിരുന്നില്ല; അഭിഭാഷകന്‍ കോടതിയില്‍
India

'ആര്യന്‍ ഖാന്‍ കപ്പലിലേ ഉണ്ടായിരുന്നില്ല'; അഭിഭാഷകന്‍ കോടതിയില്‍

Web Desk
|
13 Oct 2021 7:52 PM IST

ആര്യന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്റെ പരാമര്‍ശം

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ ആഡംബര കപ്പലില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍.

ആര്യന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്റെ പരാമര്‍ശം.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തുന്ന സമയത്ത് ആര്യന്‍ കപ്പലില്‍ ഇല്ലായിരുന്നു. കപ്പലില്‍ ഇല്ലാത്ത ആര്യനെ എങ്ങനെ മയക്കുമരുന്നുമായി പിടികൂടിയെന്ന് മനസിലാകുന്നില്ലെന്നും ആര്യന്‍ ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് ദേശായി കോടതിയില്‍ ചോദിച്ചു. കോടതി ജാമ്യാപേക്ഷ നാളെയും പരിഗണിക്കും.

എന്‍സിബി കെട്ടിച്ചമച്ച കേസാണ് ഇതെന്നും കപ്പലില്‍ പോലും ഇല്ലാത്ത ആര്യനെ കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ ലക്ഷ്യം മനസിലാകുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒക്ടോബര്‍ 2 നായിരുന്നു ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ടുപേരെ ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെട്ടതിനും എന്‍സിബി അറസ്റ്റ് ചെയ്തത്.

Related Tags :
Similar Posts