< Back
India
sachin pilot ashok gehlot,Rajasthan,Ashok Gehlot,rajasthan congress,latest malayalam news,രാജസ്ഥാന്‍ കോണ്‍ഗ്രസ് ,അശോക് ഗെഹ്‍ലോട്ട്
India

'രാജസ്ഥാനിലെ തോൽവിക്ക് കാരണം നേതാക്കൾക്കിടയിലെ തർക്കം'; അശോക് ഗെഹ്ലോട്ടിനെ മാറ്റാൻ സാധ്യത

Web Desk
|
17 Dec 2023 10:20 AM IST

മധ്യപ്രദേശിൽ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കമൽനാഥിനെ ഇന്നലെ മാറ്റിയിരുന്നു

ജയ്പൂര്‍: രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് സൂചന. അശോക് ​ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങളാണ് രാജസ്ഥാനിലെ തോൽവിയ്ക്ക് കാരണമെന്നാണ് എ.ഐ.സി.സിയുടെ വിലയിരുത്തൽ.തോൽവിയുടെ സാഹചര്യത്തിൽ അശോക് ഗെഹ്ലോട്ടിന് പകരം പുതിയൊരാൾ വരണമെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം. ഹൈക്കമാന്‍ഡ് അടക്കം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

മധ്യപ്രദേശിൽ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കമൽനാഥിനെ ഇന്നലെ മാറ്റിയിരുന്നു. ഛത്തീസ്ഗഡിലും നേതൃസ്ഥാനങ്ങളിൽ മാറ്റം വരുത്തിയിരുന്നു.അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വലിയ തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. അതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലെ നേതൃമാറ്റത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നത്.


Similar Posts