< Back
India
പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 50കാരന്‍ അറസ്റ്റില്‍
India

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 50കാരന്‍ അറസ്റ്റില്‍

Web Desk
|
23 Dec 2021 9:17 AM IST

ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ 50കാരനെ അറസ്റ്റ് ചെയ്തു. ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. മോറിഗാവ് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.

സെൻട്രൽ അസം ജില്ലയിലെ ലഹാരിഘട്ട് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ജെൻഗോർബോറി ഗ്രാമവാസിയായ രജനി കാന്ത ഡൈമാരിയാണ് അറസ്റ്റിലായത്. ലഹരിഘട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുറ്റം ചെയ്ത ശേഷം പ്രതി ഒളിവിലാണെന്നും ബുധനാഴ്ച അംതോല പ്രദേശത്ത് നിന്ന് പൊലീസ് പിടികൂടിയെന്നും ലഹാരിഘട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Tags :
Similar Posts