< Back
India
മുതിർന്ന ബിജെപി നേതാക്കളുടെ കാൽ കഴുകി തുടച്ച് അസം മുഖ്യമന്ത്രി
India

മുതിർന്ന ബിജെപി നേതാക്കളുടെ കാൽ കഴുകി തുടച്ച് അസം മുഖ്യമന്ത്രി

Web Desk
|
8 Oct 2022 3:01 PM IST

ഇത് ബിജെപിയുടെ പാരമ്പര്യം ആണെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

ദിസ്പുർ: മുതിർന്ന ബിജെപി നേതാക്കളുടെ കാൽ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇത് ബിജെപിയുടെ പാരമ്പര്യം ആണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കാൽ കഴുകി തുടയ്ക്കുന്നതിന്റെ വീഡിയോ ഹിമന്ത ബിശ്വ ശർമ തന്നെ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

മുതിർന്നവരോട് ബഹുമാനം കാണിക്കുന്നത് ബിജെപിയുടെ പാരമ്പര്യത്തിന്റെ ആണിക്കല്ലാണെന്നും മുതിർന്ന നേതാക്കളുടെ പാദങ്ങൾ കഴുകിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശർമ തറയിലിരുന്ന് മുതിർന്ന നേതാവിന്റെ പാദങ്ങൾ കഴുകുന്നതും തുണികൊണ്ട് തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

തുടർന്ന് മുഖ്യമന്ത്രി നേതാവിന്റെ കാൽ തൊട്ട് അനുഗ്രഹവും തേടി. മുതിർന്നവരോട് ആദരവ് കാണിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ധാർമികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.

"അസമിൽ ആദ്യഘട്ടത്തിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താൻ സഹായിച്ച ബഹുമാന്യരായ മുതിർന്ന ബിജെപി നേതാക്കളുടെ കാലുകൾ കഴുകിയതിൽ ബഹുമാനമുണ്ട്"- മുഖ്യമന്ത്രി ട്വിറ്ററിൽ പറയുന്നു. ശനിയാഴ്ച ഗുവാഹത്തിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും പങ്കെടുക്കുന്ന പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.



Similar Posts