< Back
India
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകന് ആറ് വർഷം തടവ്
India

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകന് ആറ് വർഷം തടവ്

Web Desk
|
10 Jun 2022 5:29 PM IST

അസമിലെ ചിരാംഗ് ജില്ലയിലെ പ്രാദേശിക കോടതിയാണ് ട്യൂട്ടോറിയൽ അധ്യാപകനായ സഞ്ജിബ് കുമാർ റേയെ ശിക്ഷിച്ചത്

ദിസ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് ആറ് വർഷം തടവും 10000 രൂപ പിഴയും. അസമിലെ ചിരാംഗ് ജില്ലയിലെ പ്രാദേശിക കോടതിയാണ് ട്യൂട്ടോറിയൽ അധ്യാപകനായ സഞ്ജിബ് കുമാർ റേയെ ശിക്ഷിച്ചത്.

2021ൽ നടന്ന സംഭവത്തിൽ ഈ വർഷം ഫെബ്രുവരിയിലാണ് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അധ്യാപകനെതിരെ പോക്‌സോ, ഐ.പി.സി വകുപ്പുകൾ പ്രകാരം കേസെടുത്തു. അഡീഷനൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയാണ് വിധി പറഞ്ഞതെന്ന് അഭിഭാഷകൻ പ്രബിൻദേവ് പറഞ്ഞു.

മെയ് 31ന് സമാനമായ കേസിൽ അസമിലെ സ്വകാര്യ സ്‌കൂൾ അധ്യാപകന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഗോൾപാറ ജില്ലയിലെ പ്രാദേശിക കോടതിയാണ് വിധി പറഞ്ഞത്. അധ്യാപകനായ ഹുമയൂൺ കബീറിന് ജീവപര്യന്തം തടവും 50000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

Related Tags :
Similar Posts