
വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍
|പീഡനത്തിനിരയായ യുവതിയും മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്
വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അസം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍. സര്‍ജിക്കല്‍ യൂണിറ്റിലെ രജിസ്ട്രാറായ ഡോക്ടറാണ് അറസ്റ്റിലായത്.
പീഡനത്തിനിരയായ യുവതിയും മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. യുവതിയും ഡോക്ടറും തമ്മില്‍ 2018 മുതല്‍ അടുപ്പമുണ്ടായിരുന്നതായി ദിബ്രുഗഡ് എസ്.പി ശ്വേതങ്ക് മിശ്ര ഇന്ത്യാ ടുഡേയോട് പറഞ്ഞു. എന്നാല്‍ ഇരുവരുടെയും മാതാപിതാക്കള്‍ ബന്ധത്തിന് എതിരായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചതിന് ശേഷം പ്രതി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ദിബ്രുഗഡില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നടന്ന രണ്ടാമത്തെ സംഭവമാണിത്. ലൈംഗിക പീഡനക്കേസില്‍ ജൂണ്‍ 24ന് മറ്റൊരു ഡോക്ടറും(34) അറസ്റ്റിലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇയാളെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.