< Back
India
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും കിടപ്പാടവുമില്ല.. ഒഴിപ്പിക്കല്‍ തുടരുമെന്ന് അസം മുഖ്യമന്ത്രി
India

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും കിടപ്പാടവുമില്ല.. ഒഴിപ്പിക്കല്‍ തുടരുമെന്ന് അസം മുഖ്യമന്ത്രി

Web Desk
|
26 Sept 2021 7:58 AM IST

മൂന്നു​ ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000 പേരെയാണ് സർക്കാർ ഒഴിപ്പിച്ചത്.

അസമിൽ സർക്കാർ കുടിയൊഴിപ്പിച്ചവർ മൂന്നു​ ദിവസമായി ദുരിതത്തിൽ. മതിയായ ആഹാരവും പാർപ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്ത്​ കഴിയുകയാണ്​ നിരവധി കുടുംബങ്ങൾ.

മൂന്നു​ ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000 ആളുകളെയാണ് സർക്കാർ ഒഴിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുമ്പോഴും ഒഴിപ്പിക്കൽ തുടരാനാണ് അസം മുഖ്യമന്ത്രിയുടെ നിർദേശം. കുടിയൊഴിപ്പിച്ച ഭൂമിയിൽ ജൈവകൃഷി നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൃഷി നടത്താനെന്ന പേരിൽ നടക്കുന്ന ഒഴിപ്പിക്കൽ ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രാജിവെക്കണമെന്നും ആൾ ഇന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു.

കുടിയൊഴിപ്പിക്കലിനിടെ പൊലീസ് നരനായാട്ടില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 30കാരനായ മോയിനുല്‍ ഹഖിനെയും 12കാരനായ ശൈഖ് ഫരീദിനെയുമാണ് പൊലീസ് വെടിവെച്ചുകൊന്നത്. പൊലീസ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

602 ഹെക്ടർ സ്ഥലം ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു. ആരാധനാലയങ്ങൾ പൊളിച്ചു നീക്കി. ഒഴിപ്പിക്കലിനിടെ പൊലീസ് നടപടിയില്‍ പരിക്കേറ്റവര്‍ ഗുവാഹത്തി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്.

Related Tags :
Similar Posts