
അസ്സമിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു; ഗോൽപ്പാറ പൈൻകാവ് റിസർവ് വനത്തിൽ മാത്രം ഒഴിപ്പിച്ചെടുത്തത് 140 ഹെക്ടർ ഭൂമി
|ഗോൽപ്പാറ ജില്ലയിലെ ഈ വർഷത്തെ രണ്ടാമത്തെ കുടിയൊഴിപ്പിക്കലാണ് കഴിഞ്ഞ ദിവസം നടന്നത്
ദിസ്പൂര്‍: അസ്സമിലെ വിവിധ പ്രദേശങ്ങളിലെ ഒഴിപ്പിക്കൽ നടപടി തുടരുന്നു. പ്രതിഷേധം ശക്തമായത്തോടെ 1080 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഗോൽപ്പാറ ജില്ലയിലെ പൈൻകാവ് റിസർവ് വനത്തിൽ മാത്രം 140 ഹെക്ടർ ഭൂമി അധികൃതർ ഒഴിപ്പിച്ചു.
ഗോൽപ്പാറ ജില്ലയിലെ ഈ വർഷത്തെ രണ്ടാമത്തെ കുടിയൊഴിപ്പിക്കലാണ് കഴിഞ്ഞ ദിവസം നടന്നത്. വീടുകൾ പൊളിച്ചു നിരത്തിയതിൽ ഭൂരിഭാഗവും ബംഗാളി വംശജരായ മുസ്‌ലിം കുടുംബങ്ങളാണ്. ജൂൺ 16ന് ഗോൽപ്പാറ ടൗണിനടുത്തുള്ള തണ്ണീർത്തട പ്രദേശത്ത് 690 കുടുംബങ്ങളുടെ വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അസമിലെ നാല് ജില്ലകളിലായി അഞ്ച് കുടിയൊഴിപ്പിക്കൽ നടപടികൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാറ്റിപാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
2700 കെട്ടിടങ്ങൾ ശനിയാഴ്ച പൊളിച്ചുമാറ്റിയതായും പൈക്കാൻ റിസർവ് വനത്തിന്‍റെ ഭാഗമായ ഭൂമിയാണിതെന്നും ഗോൽപ്പാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മാരിസ്വാമിയെ പറഞ്ഞു. ദുബ്രിയിലും കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ നടന്നിരുന്നു. വലിയ പ്രതിഷേധങ്ങൾ വരുമ്പോൾ മാത്രമാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ഭൂമിയുടെ മേലുള്ള നിരവധി വ്യക്തികളുടെ അവകാശങ്ങൾ തീർപ്പാക്കിയിട്ടില്ലെന്ന് കാണിച്ച് 2022ൽ അഭിഭാഷക സംഘടന അസം സർക്കാരിനും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനും മെമ്മോറാണ്ടം അയച്ചിരുന്നു. സംരക്ഷിത വനമേഖലകളിൽ കുടിയൊഴിപ്പിക്കൽ നടക്കുന്നതിന് മുമ്പ് 1891ലെ അസം വന നിയന്ത്രണത്തിന് കീഴിലുള്ള നിർബന്ധിത വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം വകവെക്കാതെയാണ് അസ്സം സർക്കാരിന്‍റെ കുടിയൊഴിപ്പിക്കൽ തുടരുന്നത്.