India

കോണ്‍ഗ്രസ്
India
നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തില്‍ കോൺഗ്രസ്
|18 Oct 2023 6:47 AM IST
കർണാടകയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അല്ല മധ്യപ്രദേശിൽ സ്വീകരിക്കുന്നതെന്നു വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു
ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാന നിയമസഭകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. തർക്കങ്ങൾ ഒന്നുമില്ലാതെയാണ് സ്ഥാനാർഥി നിർണയം നടക്കുന്നതെന്നു സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കർണാടകയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അല്ല മധ്യപ്രദേശിൽ സ്വീകരിക്കുന്നതെന്നു വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ തന്നെ സ്ഥാനാർഥി പട്ടികയും അതിനു പിന്നാലെ പ്രകടന പത്രികയും പുറത്തിറക്കാനാണ് കോണ്‍ഗ്രസിന്‍റെ പദ്ധതി. മൂന്ന് വലിയ സംസ്ഥാനങ്ങളിൽ വിജയം നേടിയാൽ മാത്രമേ ഇന്ത്യ മുന്നണിയിൽ കോണ്‍ഗ്രസിന് നേതൃപദവി ഉറപ്പിച്ചു നിർത്താൻ കഴിയൂ.ലോക്സഭ തെരഞ്ഞെടുപ്പ് വരെ നീളുന്ന പോരാട്ടത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.