< Back
India

India
കാടിറങ്ങി കാട്ടാനക്കൂട്ടം; ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
|16 Aug 2022 7:34 AM IST
തിങ്കളാഴ്ച പുലർച്ചെ അസം-മേഘാലയ അതിർത്തിയിലെ ലഖിപൂരിനടുത്തുള്ള കുരംഗ് ഗ്രാമത്തിലായിരുന്നു സംഭവം
ഗോൽപാറ: അസമിലെ ഗോൽപാറ ജില്ലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ അസം-മേഘാലയ അതിർത്തിയിലെ ലഖിപൂരിനടുത്തുള്ള കുരംഗ് ഗ്രാമത്തിലായിരുന്നു സംഭവം. മേഘാലയക്ക് സമീപമുള്ള കുന്നുകളിൽ ഭക്ഷണം തേടിയെത്തിയ കാട്ടാനക്കൂട്ടമാണ് ആളുകളെ ആക്രമിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആളുകൾ പറയുന്നു. കഴിഞ്ഞ മേയില്‍ രണ്ട് സ്‌ത്രീകളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വന്യജീവി ആക്രമണം രൂക്ഷമാകുന്നുവെന്ന പരാതി പ്രദേശവാസികൾ നിരന്തരം ഉന്നയിക്കുമ്പോഴും അധികൃതർ നടപടി വൈകിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.