< Back
India
Attack, Union Minister, vehicle, bengal,
India

കേന്ദ്ര സഹമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം

Web Desk
|
25 Feb 2023 5:32 PM IST

തൃണമൂൽ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു

ബംഗാളിൽ കേന്ദ്ര സഹ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം. ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കിൻ്റെ വാഹനത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലുള്ള സംഘർഷം തുടരുകയാണ്.

നിഷിത് പ്രമാണിക്കിന് നേരെ കരിങ്കൊടി കാണിക്കാനെത്തിയ തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് മന്ത്രിയെ സംരക്ഷിക്കാനെത്തിയ ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. തനിക്ക് നേരെ അക്രമം നടന്നപ്പോള്‍ പൊലീസ് നോക്കി നിന്നെന്ന് നിഷിത് പ്രമാണിക്ക് ആരോപിച്ചു.

കഴിഞ്ഞ ദിവസം ബി.എസ്.എഫ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് തൃണമൂൽ പ്രവർത്തകർ നിഷിത് പ്രമാണിക്കിന് നേരെ കരിങ്കൊടി കാണിക്കാനെത്തിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

Similar Posts