< Back
India
വസ്ത്രങ്ങള്‍ നന്നായി കഴുകാത്തതിന് ഒന്‍പതു വയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; ബന്ധുവായ സ്ത്രീ പിടിയില്‍
India

വസ്ത്രങ്ങള്‍ നന്നായി കഴുകാത്തതിന് ഒന്‍പതു വയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; ബന്ധുവായ സ്ത്രീ പിടിയില്‍

Web Desk
|
24 Nov 2021 11:30 AM IST

മുംബൈ സ്വദേശിയായ സഫിയ ഷേക്കാണ്(30) തന്‍റെ മരുമകളുടെ മേല്‍ ചൂടുവെള്ളമൊഴിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്

വസ്ത്രങ്ങള്‍ നന്നായി അലക്കിയില്ലെന്ന് ആരോപിച്ച് ഒന്‍പതുവയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു. മുംബൈ സ്വദേശിയായ സഫിയ ഷേക്കാണ്(30) തന്‍റെ മരുമകളുടെ മേല്‍ ചൂടുവെള്ളമൊഴിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ട അയൽവാസികൾ പൊലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ഭയമാണെന്നും ബന്ധുവിന്‍റെ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. ചികിത്സക്കായി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. വസ്ത്രങ്ങള്‍ ശരിയായി കഴുകാത്തതുകൊണ്ടാണ് അമ്മായി ചൂടുവെള്ളമൊഴിച്ചതെന്നും കഴുത്തിലും തോളിലും പിടിച്ചു ഞെക്കിയെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

സഫിയയെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സഫിയ. പെണ്‍കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും അതുകൊണ്ടാണ് ബന്ധുവിന്‍റെ വീട്ടില്‍ താമസിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ മൂത്ത സഹോദരനോടൊപ്പം വിടുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Aunt scalds 9-year-old with hot water for not washing clothes properly

Similar Posts