< Back
India
47 ലക്ഷം രൂപയുമായി കോടിപതിയുടെ ഭാര്യ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി
India

47 ലക്ഷം രൂപയുമായി കോടിപതിയുടെ ഭാര്യ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

Web Desk
|
27 Oct 2021 5:42 PM IST

മധ്യപ്രദേശിലെ ഇന്‍റോറിലാണ് തന്നെക്കാൾ 13 വയസ്സ് പ്രായം കുറഞ്ഞ യുവാവിനൊപ്പം മധ്യവയസ്ക ഒളിച്ചോടിയത്

മധ്യപ്രദേശില്‍ കോടിപതിയുടെ ഭാര്യ യുവാവായ കാമുകനൊപ്പം 47 ലക്ഷം രൂപയുമായി ഒളിച്ചോടി. മധ്യപ്രദേശിലെ ഇന്‍റോറിലാണ് തന്നെക്കാൾ 13 വയസ്സ് പ്രായം കുറഞ്ഞ യുവാവിനൊപ്പം മധ്യവയസ്ക ഒളിച്ചോടിയത്. ഭർത്താവിന്‍റെ 47 ലക്ഷം രൂപയെടുത്താണ് യുവതി കാമുകനൊപ്പം കടന്നുകളഞ്ഞത്. തന്‍റെ ഭാര്യയെ കാണാനില്ലെന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്‍റെ 47 ലക്ഷം രൂപയും മോഷണം പോയെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു.

യുവതിയെ കാണാതായ ദിവസം തന്നെ സ്ഥലത്തെ ഓട്ടോ ഡ്രൈവറേയും കാണാതായതായി പോലീസിന് വിവരം ലഭിച്ചു. ഇതിനെത്തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് യുവതി ഓട്ടോ ഡ്രൈവർക്കൊപ്പമാണ് ഒളിച്ചോടിയത് എന്നറിഞ്ഞത്. ഈ ഓട്ടോ ഡ്രൈവർ യുവതിയെ സ്ഥിരമായി വീട്ടിൽ കൊണ്ടാക്കാറുണ്ടായിരുന്നു എന്ന് ഭർത്താവ് പോലീസിനെ അറിയിച്ചു. ഇന്‍റോര്‍ പോലീസ് ഇരുവർക്കും വേണ്ടിയുള്ള തിരച്ചിൽ നടത്തി വരികയാണ്. ഖാണ്ഡ്‌വാ, ജാവ്‌റ, ഉജ്ജയിൽ ഭാഗത്തായിട്ടാണ് ഇവരുടെ ഫോൺ ലൊക്കേഷൻ കാണിക്കുന്നത്.

32 വയസ്സുകാരനായ ഇംറാൻ എന്ന ഓട്ടോഡ്രൈവറാണ് യുവതിയെയും കൊണ്ട് കടന്നുകളഞ്ഞത് എന്നാണ് പോലീസിന് ലഭിച്ച പ്രാധമിക വിവരം . ഇംറാന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് പോലീസ് 33 ലക്ഷം രൂപയും കണ്ടെടുത്തു.

Similar Posts