< Back
India
ഡ്യൂട്ടി സമയത്ത് ആഭരണങ്ങളും മേക്കപ്പും വേണ്ട; ബിഹാറില്‍ വനിതാ പൊലീസുകാര്‍ക്ക് നിര്‍ദേശം
India

'ഡ്യൂട്ടി സമയത്ത് ആഭരണങ്ങളും മേക്കപ്പും വേണ്ട'; ബിഹാറില്‍ വനിതാ പൊലീസുകാര്‍ക്ക് നിര്‍ദേശം

Web Desk
|
10 July 2025 6:03 PM IST

നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കര്‍ശന നടപി സ്വീകരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കി

പട്‌ന: ബീഹാറില്‍ ഡ്യൂട്ടി സമയത്ത് വനിതാ പൊലീസുകാര്‍ ആഭരണങ്ങളും മേക്കപ്പും ഉപയോഗിക്കരുതെന്ന് നിര്‍ദേശം. സേനയില്‍ കര്‍ശനമായ അച്ചടക്കം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് പൊലീസ് ആസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ആഭരണങ്ങളും മേക്കപ്പുമായി സോഷ്യല്‍ മീഡിയിയല്‍ റീല്‍സ് ചിത്രീകരണം പതിവാക്കിയതോടെയാണ് പുതിയ നിര്‍ദേശം.

ജൂലൈ ഏഴിനാണ് ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ പൊലീസ് പുറത്തിറക്കിയത്. കോണ്‍സ്റ്റബിള്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ വനിതാ ഉദ്യോഗസ്ഥര്‍ ആഭരണങ്ങളോ സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ ധരിച്ച് ഡ്യൂട്ടിക്ക് ഹാജരാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് റേഞ്ച് ഐജിമാര്‍, എസ്എസ്പിമാര്‍, എസ്പിമാര്‍ എന്നിവരുള്‍പ്പെടെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തത് അച്ചടക്ക നടപടിക്ക് കാരണമാകുമെന്ന് സര്‍ക്കുലറില്‍ പറഞ്ഞു.

ഡ്യൂട്ടി സമയത്ത് മേക്കപ്പ് ഉപയോഗിക്കുന്നതും അനുചിതമായ രീതിയില്‍ യൂണിഫോം ധരിക്കുന്നതും വകുപ്പ് ലംഘനമായി കാണും. സോഷ്യല്‍ മീഡിയിയിലെ റീല്‍സ് ചീത്രീകണം, ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫോട്ടോകള്‍ പങ്കുവയ്ക്കല്‍, പാട്ടുകേള്‍ക്കാനും കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും ബ്ലൂടൂത്ത് ഉപയോഗിക്കല്‍ തുടങ്ങിയവയും വകുപ്പ് ലംഘനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപി സ്വീകരിക്കുമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കി.

പുരുഷ ഉദ്യോഗസ്ഥര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ഡ്യൂട്ടി സമയത്ത് കൃത്യമായരീതിയില്‍ യൂണിഫോം ധരിക്കണമെന്നും നിര്‍ദേശത്തില്‍ അറിയിച്ചു.

Similar Posts