< Back
India
Ayodhya ram temple inaguration january 22
India

അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ജനുവരി 22ന്

Web Desk
|
26 Sept 2023 6:09 PM IST

ജനുവരി 14 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങും.

അയോധ്യ: രാമക്ഷേത്രത്തിൽ പ്രതിഷ്ഠ 2024 ജനുവരി 22ന് നടക്കും. മൂന്നു നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു.

ജനുവരി 14 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങും. 'പ്രാൺ പ്രതിഷഠ'യുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 20-24ന് ഇടയിൽ ഏതെങ്കിലും ഒരു ദിവസമാണ് പ്രധാനമന്ത്രി എത്തുക. അന്തിമ തിയതി പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച ശേഷം അറിയിക്കുമെന്ന് നൃപേന്ദ്ര മിശ്ര വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

Related Tags :
Similar Posts