< Back
India
പുഴയില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ആളെ രക്ഷിക്കാനെത്തിയ ആനക്കുട്ടി; ഹൃദയം കവര്‍ന്ന കാഴ്ച
India

പുഴയില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന ആളെ രക്ഷിക്കാനെത്തിയ ആനക്കുട്ടി; ഹൃദയം കവര്‍ന്ന കാഴ്ച

Web Desk
|
20 July 2022 3:52 PM IST

2016ല്‍ തായ്‍ലാന്‍ഡിലെ എലഫന്‍റ് നേച്ചര്‍ പാര്‍ക്കില്‍ വച്ചു നടന്ന സംഭവമാണെങ്കിലും വീണ്ടും ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്

ബാങ്കോക്ക്: ഏറ്റവും ബുദ്ധിയുള്ള മൃഗമെന്നാണ് ആനയെ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ അതിന്‍റെ ഉത്തമ ഉദാഹരണമാണ്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന മനുഷ്യനെ ആനക്കുട്ടി രക്ഷിക്കാനെത്തുന്നതും തീരത്തേക്ക് അടുപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

2016ല്‍ തായ്‍ലാന്‍ഡിലെ എലഫന്‍റ് നേച്ചര്‍ പാര്‍ക്കില്‍ വച്ചു നടന്ന സംഭവമാണെങ്കിലും വീണ്ടും ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ നദിയില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഈ സമയം ആനക്കൂട്ടം നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നുമുണ്ട്. പെട്ടെന്ന് കൂട്ടത്തിനിടയിലെ കുഞ്ഞന്‍ ആനക്കുട്ടി നദിയിലൂടെ നീന്തിവന്ന് ആളെ രക്ഷിക്കുകയാണ്. ആനക്കുട്ടി വെള്ളത്തിലേക്ക് നീങ്ങുന്നതും താങ്ങായി തുമ്പിക്കൈ നീട്ടുന്നതും കാണാം. പിന്നീട് ഇയാളെ തീരത്തേക്ക് അടുപ്പിക്കുന്നുമുണ്ട്.

ആനക്കുട്ടിയുടെ പ്രവൃത്തിയെ നെറ്റിസണ്‍സ് ഹൃദയം കവരുന്ന കാഴ്ചയെന്നാണ് വിശേഷിപ്പിച്ചത്. മൃഗങ്ങള്‍ അത്ഭുതപ്പെടുത്തുന്നു, അങ്ങേയറ്റം ബുദ്ധിമാനും സ്നേഹമുള്ളവനുമാണ് ഈ ആനക്കുട്ടി എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

Similar Posts