< Back
India
പൈപ്പിലെ വെള്ളത്തിന് ദുർഗന്ധം; ടാങ്ക് തുറന്നപ്പോൾ കണ്ടത് അഴുകിയ മൃതദേഹം

പ്രതീകാത്മക ചിത്രം

India

പൈപ്പിലെ വെള്ളത്തിന് ദുർഗന്ധം; ടാങ്ക് തുറന്നപ്പോൾ കണ്ടത് അഴുകിയ മൃതദേഹം

Web Desk
|
1 Jan 2025 11:01 PM IST

ദിവസങ്ങൾക്ക് മുമ്പ് വീട്ടിലെ വയോധികയെ കാണാതായിരുന്നു, ഇവരുടെ മൃതദേഹമാണ് കണ്ടെത്തിയത്

വഡോദര: പത്ത് ദിവസമായി കാണാതിരുന്ന 95കാരിയുടെ മൃതദേഹം സ്വന്തം വീടിൻെ ഭൂഗർഭ ടാങ്കിൽ നിന്ന് കണ്ടെത്തി. ഗുജറാത്ത് വഡോദര മകർപുരയിലാണ് സംഭവം.

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഉജ്ജം പർമർ എന്ന 95കാരിയെ കാണാതാവുന്നത്. പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പൊലീസിൽ പരാതിപ്പെട്ടു. സിസിടിവി അടക്കം പരിശോധിച്ച പൊലീസിന് വൃദ്ധയെ കണ്ടെത്താനായില്ല.

ദിവസങ്ങൾക്ക് ശേഷം വീടിലെ പൈപ്പുകളിൽ നിന്നും ടാങ്കിൽ നിന്നും ദുർഗന്ധം വന്നതോടെ വീട്ടുകാർ ടാങ്ക് വൃത്തിയാക്കാൻ ആളെ വിളിച്ചു. ടാങ്ക് തുറന്ന തൊഴിലാളികളാണ് വൃദ്ധയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടത്തിൽ വൃദ്ധ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായി.

വീടിന്റെ പൂന്തോട്ടത്തിന്റെ മൂലയിലായിരുന്നു ടാങ്ക് ഉണ്ടായിരുന്നത്. ടാങ്ക് വല്ലപ്പോഴുമേ തുറക്കുകയുണ്ടായിരുന്നതിനാൽ ആരും വൃദ്ധ ടാങ്കിൽ വീണുകാണുമെന്ന് സംശയിച്ചിരുന്നില്ല.

Similar Posts