< Back
India
Bangladesh PM Sends 600 Kg Mangoes As Gift To Mamata Banerjee
India

മമതയ്ക്ക് സ്നേഹസമ്മാനം; 600 കിലോ മാങ്ങ കൊടുത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി

Web Desk
|
13 Jun 2023 2:51 PM IST

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് മാങ്ങ സ്നേഹസമ്മാനമായി നല്‍കിയിരുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് 600 കിലോഗ്രാം മാങ്ങ സമ്മാനമായി കൊടുത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ഹിമസാഗർ, ലംഗ്ര എന്നീ വിഭാഗങ്ങളിൽ പെട്ട മാങ്ങകളാണ് സമ്മാനമായി കൊടുത്തുവിട്ടത്.

കഴിഞ്ഞ വർഷവും മാങ്ങകൾ സ്നേഹസമ്മാനമായി നൽകിയിരുന്നുവെന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മീഷൻ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതുപോലെ മാങ്ങ നൽകാറുണ്ട്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാർ, ത്രിപുര, അസം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കുമാണ് ശൈഖ് ഹസീന മാങ്ങ സമ്മാനമായി നല്‍കിയത്.

Summary- Bangladesh Prime Minister Sheikh Hasina has sent 600 kg of mangoes as a gift to West Bengal Chief Minister Mamata Banerjee, officials said Monday.

Similar Posts