< Back
India
തുപ്പൽകൊണ്ട്  ഉപഭോക്താവിന്റെ മുഖത്ത് മസാജ്; യു.പിയിൽ ബാർബറുടെ കട ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു
India

തുപ്പൽകൊണ്ട് ഉപഭോക്താവിന്റെ മുഖത്ത് മസാജ്; യു.പിയിൽ ബാർബറുടെ കട ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു

Web Desk
|
8 Aug 2024 2:44 PM IST

കഴിഞ്ഞദിവസമാണ് വീഡിയോ വൈറലായത്

കനൗജ്(യു.പി): ഉത്തർപ്രദേശിലെ കനൗജിൽ ഉപഭോക്താവിന്റെ മുഖം തുപ്പൽകൊണ്ട് മസാജ് ചെയ്ത സംഭവത്തിൽ നടപടിയുമായി ജില്ലാ ഭരണകൂടം. പ്രതിയുടെ സലൂണ്‍ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. അനധികൃതമായാണ് സലൂൺ നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബുൾഡോസർ ഉപയോഗിച്ച് കട തകർത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞദിവസാണ് ഉപഭോക്താവിന്റെ മുഖത്ത് സ്വന്തം തുപ്പൽ ഉപയോഗിച്ച് മസാജ് ചെയ്യുന്ന ബാര്‍ബറുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായത്.

സംഭവം വിവാദമായതോടെ ബാർബറായ യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.വീഡിയോയിൽ, യൂസഫ്, കണ്ണടച്ചിരിക്കുന്ന ഒരു ഉപഭോക്താവിന്റെ മുഖത്ത് ക്രീം പുരട്ടി മസാജ് ചെയ്യുന്നത് കാണാം. ഈ സമയത്ത് ഇയാൾ തുപ്പുന്നതും ഉപഭോക്താവിന്റെ മുഖത്ത് തേക്കുന്നതും കാണാം.

വീഡിയോ വൈറലായതോടെ യൂസഫിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ യൂസഫ് ഒളിവിൽ പോയിരുന്നു.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Similar Posts