< Back
India
രാത്രിയിൽ നിർത്താതെ കുരച്ചു; നായയെ തല്ലിച്ചതച്ച് യുവാക്കൾ
India

രാത്രിയിൽ നിർത്താതെ കുരച്ചു; നായയെ തല്ലിച്ചതച്ച് യുവാക്കൾ

Web Desk
|
5 Oct 2022 7:17 PM IST

കാലുകൾ കൂട്ടിക്കെട്ടിയതിനുശേഷം മരത്തടി ഉപയോഗിച്ച് നായകളെ ക്രൂരമായി തല്ലുകയായിരുന്നു

ബെംഗളൂരു: രാത്രിയിൽ തുടർച്ചയായി കുരച്ച നായയെ തല്ലിച്ചതച്ച് യുവാക്കൾ. ഈസ്റ്റ് ബെംഗളൂരു മഞ്ജുനാഥ ലേയൗട്ടിലാണ് സംഭവം. ക്രൂരകൃത്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് കെ.ആർ.പുരം പൊലീസ് യുവാക്കളെ അറസ്റ്റു ചെയ്തത്. രജത്, രാഹുൽ, രോഹിത് എന്നിവരാണ് അടുത്ത വീട്ടിലെ നായയെ ക്രൂരമായി തല്ലിച്ചതച്ചത്.

കാലുകൾ കൂട്ടിക്കെട്ടിയതിനുശേഷം മരത്തടി ഉപയോഗിച്ച് ക്രൂരമായി തല്ലുകയായിരുന്നു. വേദനകൊണ്ടു പുളയുന്ന നായ നിലത്ത് നിരങ്ങി നീങ്ങുകയായിരുന്നു. തടയാനെത്തിയ ഉടമയെ സംഘം വിലക്കിയിട്ടും അക്രമം തുടരുകയായിരുന്നു. ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നായയെ തൊട്ടടുത്ത മൃഗാശുപത്രിയിലേക്ക് മാറ്റി. രാത്രി ഉറങ്ങാൻ പോലും അനുവദിക്കാതെ നിർത്താതെ കുരയ്ക്കുന്നുവെന്നതായിരുന്നു മർദ്ദനത്തിന് യുവാക്കൾ കണ്ടെത്തിയ കാരണമെന്ന് പൊലീസ് പറഞ്ഞു. നായയോട് കൊടും ക്രൂരത കാട്ടിയ യുവാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികൾ രംഗത്തെത്തി. സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

Similar Posts