< Back
India
BCCI gifts special ‘NAMO’ India jersey to PM Modi
India

പ്രധാനമന്ത്രിക്ക് 'നമോ' ഇന്ത്യാ ജഴ്‌സി സമ്മാനിച്ച് ബി.സി.സി.ഐ

Web Desk
|
4 July 2024 6:18 PM IST

ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്‌സി പ്രധാനമന്ത്രിക്ക് കൈമാറിയത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ എന്നെഴുതിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സമ്മാനിച്ച് ബി.സി.സി.ഐ. പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്‌സി പ്രധാനമന്ത്രിക്ക് കൈമാറിയത്.

ടി 20 ലോക ജേതാക്കളായി തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി ഇന്ന് തന്റെ വസതിയിൽ വിരുന്നൊരുക്കിയിരുന്നു. കോച്ച് രാഹുൽ ദ്രാവിഡ് അടക്കമുള്ളവർ പ്രധാനമന്ത്രിയുമായി സംവദിച്ചു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ശേഷം ടീം മുംബൈയിലേക്ക് തിരിച്ചു. അവിടെ നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്‌റ്റേഡിയം വരെ വിജയ ഘോഷയാത്ര നടത്തും. ലോക ജേതാക്കളായ ടീമിന് ബി.സി.സി.ഐ 125 കോടി രൂപ കാഷ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. ഫൈനലിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്.

Related Tags :
Similar Posts