< Back
India
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു
India

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Web Desk
|
28 Dec 2021 10:02 AM IST

കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗത്തിന്റെ നേരിയ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ അദ്ദേഹത്തെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

അദ്ദേഹത്തിന്റെ രക്തസാമ്പിളുകൾ കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഒമിക്രോണിന്റെ സാന്നിധ്യവും പരിശോധിക്കുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഈ വർഷം ഗാംഗുലിയെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Similar Posts