< Back
India
Rahul Gandhi

രാഹുല്‍ ഗാന്ധി

India

നിങ്ങള്‍ സ്മാര്‍ടും സുന്ദരനുമാണ്...എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? രാഹുല്‍ ഗാന്ധിയുടെ മറുപടി

Web Desk
|
11 Oct 2023 8:28 AM IST

ജയ്പൂര്‍ മഹാറാണി കോളേജിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്

ഡല്‍ഹി: എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? പലപ്പോഴും പലരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ചോദിക്കാറുള്ള ചോദ്യമാണിത്. ഒരു ചിരിയിലൂടെ അതിനെ ഒഴിവാക്കുകയാണ് രാഹുലിന്‍റെ പതിവ്. എന്നാലിപ്പോള്‍ അതിന്‍റെ കാരണം വെളുപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. ജയ്പൂര്‍ മഹാറാണി കോളേജിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ മിടുക്കനും സുന്ദരനുമാണ് ...എന്തുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല? എന്നാണ് ഒരു വിദ്യാര്‍ഥിനി ചോദിച്ചത്. "കാരണം ഞാൻ എന്‍റെ ജോലിയിലും കോൺഗ്രസ് പാർട്ടിയിലും പൂർണ്ണമായും കുടുങ്ങിക്കിടക്കുകയാണ്." എന്നായിരുന്നു രാഹുലിന്‍റെ മറുപടി. വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. . പരിപാടിയില്‍ ജാതി സെന്‍സസ്, സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്ക്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികള്‍ രാഹുലിനോട് ചോദ്യം ചോദിച്ചു. അതോടൊപ്പം ഇഷ്ടഭക്ഷണത്തെക്കുറിച്ചും ചര്‍മസംരക്ഷണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.

തന്‍റെ പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പാവയ്ക്കയും കടലയും ചീരയും ഒഴികെ എല്ലാം തനിക്ക് ഇഷ്ടമാണെന്ന് രാഹുൽ പറഞ്ഞു. ഏതാണ് ഇഷ്ട സ്ഥലമെന്ന ചോദ്യത്തിന് "ഞാൻ പോയിട്ടില്ലാത്ത എവിടെയും ... എനിക്ക് എപ്പോഴും പുതിയ സ്ഥലങ്ങൾ കാണാൻ ഇഷ്ടമാണ്." എന്നായിരുന്നു മറുപടി.ചര്‍മസംരക്ഷണത്തിനായി മുഖം ക്രീമോ സോപ്പോ പുരട്ടാറില്ലെന്നും വെള്ളത്തില്‍ മാത്രമേ കഴുകാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Similar Posts